SWISS-TOWER 24/07/2023

Rajinikanth | മയില്‍സാമിയുടെ അന്ത്യാഭിലാഷം യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കി നടന്‍ രജനികാന്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ് ഹാസ്യതാരം മയില്‍സാമിയുടെ അന്ത്യാഭിലാഷം യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കി നടന്‍ രജനികാന്ത്. ശിവമണിയുമായി സംസാരിച്ചതിന് ശേഷം മയില്‍സാമിയുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്.

നടന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. രജനികാന്തുമായി വളരെ അടുത്ത ബന്ധമായിരുന്നു മയില്‍സാമിക്കുണ്ടായിരുന്നത്. കേളമ്പാക്കത്തെ മേഘനാദ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മയില്‍സാമിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമെന്നും രജനി പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ചെയായിരുന്നു മയില്‍സാമിയുടെ അന്ത്യം.
Aster mims 04/11/2022

Rajinikanth | മയില്‍സാമിയുടെ അന്ത്യാഭിലാഷം യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പുനല്‍കി നടന്‍ രജനികാന്ത്

രജനികാന്തിന്റെ വാക്കുകള്‍:

മയില്‍സാമിക്ക് 23, 24 വയസുളളപ്പോള്‍ മുതല്‍ എനിക്കറിയാം. ഇടക്ക് ഞങ്ങള്‍ കാണാറുണ്ട്. ഞാന്‍ സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം ശിവനെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയാറുള്ളത്. ഭഗവാന്‍ ശിവന്റെ കടുത്ത ആരാധകനാണ്. മഹാ ശിവരാത്രി ദിനത്തില്‍ കടുത്ത ശിവ ആരാധകനായ മയില്‍സാമിയുടെ വിയോഗം യാദൃശ്ചികമല്ലെന്നും രജനികാന്ത് പറഞ്ഞു.

അതേസമയം മയില്‍സാമിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊളളാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല.

Keywords: Rajinikanth pledges to fulfill late actor Mayilsamy's wish, Chennai,News,Cinema, Cine Actor, Dead, Rajanikanth, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia