Follow KVARTHA on Google news Follow Us!
ad

Doctor Response | 'കരള്‍ രോഗം നേരത്തെയുണ്ടായിരുന്നു, അതിനുശേഷം ഇന്‍ഫക്ഷനും ഉണ്ടായി; ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പുരോഗമിക്കവേ അന്ത്യം'; സുബിയുടെ അവയവമാറ്റ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Rajagiri hospital doctor response about Subi Suresh's death #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി അന്ത്യസമയത്ത് അവരെ ചികിത്സിച്ചിരുന്ന ആലുവ രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ പുരോഗമിക്കവേയാണ് സുബിയുടെ മരണമെന്ന് അദ്ദേഹം പറഞ്ഞു.

സുബി സുരേഷിന് കരള്‍ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇന്‍ഫക്ഷന്‍ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും അവയവ മാറ്റ നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ശസ്ത്രക്രിയ വൈകിയതല്ല സുബിയുടെ ആകസ്മിക നിര്യാണത്തിനു കാരണമായതെന്നും പതിവിലും വേഗത്തിലാണ് കരള്‍മാറ്റ നടപടികള്‍ മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. 

News,Kerala,State,Kochi,Death,hospital,Doctor,Top-Headlines,Latest-News, Trending,Health,Health & Fitness, Rajagiri hospital doctor response about Subi Suresh's death


രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേലിന്റെ വാക്കുകള്‍: 

സുബി സുരേഷിന് കരള്‍ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇന്‍ഫക്ഷന്‍ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തില്‍ നിന്നും തന്നെ കരള്‍ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാല്‍ സുബിക്ക് ഇന്‍ഫക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ ആ സമയത്ത് അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. എല്ലാ അവസ്ഥയിലും കരള്‍ മാറ്റിവെക്കല്‍ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തില്‍ കാലതാമസമുണ്ടായിട്ടില്ല. 

പരിശോധനകള്‍ക്ക് ശേഷമാണ് സുബിക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിനുശേഷം ദാതാവിനെ കണ്ടെത്തി. സ്വീകര്‍ത്താവിനും ദാതാവിനും ടെസ്റ്റുകള്‍ നടത്തി. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുന്ന സമയത്ത് കരള്‍ മാറ്റിവെക്കാന്‍ കഴിയില്ല. സ്വീകരിക്കുന്നയാള്‍ തുടര്‍ന്ന് ജീവിക്കുമെന്ന് ഉറപ്പാക്കി മാത്രമേ ശസ്ത്രക്രിയ നടത്താന്‍ കഴിയുകയുള്ളു. നടപടിക്രമത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Kochi,Death,hospital,Doctor,Top-Headlines,Latest-News, Trending,Health,Health & Fitness, Rajagiri hospital doctor response about Subi Suresh's death 

Post a Comment