Follow KVARTHA on Google news Follow Us!
ad

Protesters | 'വാളുകളും തോക്കുകളുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് 100 കണക്കിന് അനുയോയികള്‍'; ഒടുവില്‍ ലവ് പ്രീത് തൂഫാൻ അടക്കമുള്ളവരെ മോചിപ്പിക്കാനുള്ള തീരുമാനവുമായി അമൃത്സര്‍ പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Panjab,News,Protesters,Police,Arrest,National,
അമൃത്സര്‍: (www.kvartha.com) തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത സ്വയം പ്രഖ്യാപിത മതപ്രഭാഷകനും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത് പാല്‍ സിങ്ങിന്റെ അടുത്ത സഹായി ലവ്പ്രീത് തൂഫാൻ അടക്കമുള്ള മൂന്നുപേരെ മോചിപ്പിക്കാനുള്ള തീരുമാനവുമായി അമൃത്സര്‍ പൊലീസ്.

ലവ് പ്രീത് തൂഫാൻ, അനുയായികളായ വീര്‍ ഹര്‍ജീന്ദര്‍ സിങ്, ബല്‍ദേവ് സിങ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച്, അമൃത്പാലിന്റെ നൂറൂകണക്കിന് അനുയായികള്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. വാളുകളും തോക്കുകളുമായെത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയതിനു പിന്നാലെയാണ് ഇവരെ മോചിപ്പിക്കാനുള്ള തീരുമാനം.

Radical Leader's Supporters Clash With Police In Amritsar With Guns And Swords, Panjab, News, Protesters, Police, Arrest, National

ലവ് പ്രീത് നിരപരാധിയാണെന്നതിന് തെളിവ് ലഭിച്ചതായി അമൃത്സര്‍ പൊലീസ് കമിഷണര്‍ ജസ്‌കരന്‍ സിങ് അറിയിച്ചു. കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണം, എഫ് ഐ ആറില്‍നിന്ന് പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അനുയായികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതെന്ന് അമൃത് പാല്‍ സിങ് ആരോപിച്ചിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ കേസ് റദ്ദാക്കിയില്ലെങ്കില്‍, അടുത്തത് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിനാകുമെന്ന് അമൃത് പാല്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ശക്തിപ്രകടനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വാഹനാപകടത്തില്‍ മരിച്ച ആക്ടിവിസ്റ്റ് ദീപ് സിദ്ധു സ്ഥാപിച്ച 'വാരിസ് പഞ്ചാബ് ദേ' എന്ന ഗ്രൂപിന്റെ തലവനാണ് അമൃത് പാല്‍ സിങ്.

Keywords: Radical Leader's Supporters Clash With Police In Amritsar With Guns And Swords, Panjab, News, Protesters, Police, Arrest, National.

Post a Comment