Follow KVARTHA on Google news Follow Us!
ad

R Jayakumar | സംഘപരിവാര്‍ നയം കലാകാരന്‍മാരെ തമസ്‌കരിക്കുന്നത്: ആര്‍ ജയകുമാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Children,Kerala,
കണ്ണൂര്‍: (www.kvartha.com) കലയേയും കലാകാരന്‍മാരെയും തമസ്‌കരിച്ച് കൊണ്ട് സംഘപരിവാറുകള്‍ അവരുടെ അജന്‍ഡ നടപ്പാക്കുമ്പോള്‍ അതിനെതിരെ ശക്തമായി ഉണര്‍ന്ന് പ്രവൃത്തിക്കുവാന്‍ കലാകാരന്‍മാര്‍ക്ക് സാധിക്കണമെന്ന് ഇപ്റ്റ സംസ്ഥാന സെക്രടറി ആര്‍ ജയകുമാര്‍ പറഞ്ഞു.

ഇന്‍ഡ്യന്‍ പീപിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍(ഇപ്റ്റ) ജില്ലാ കണ്‍വെന്‍ഷന്‍ എന്‍ ഇ ബാലറാം സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൂഷിത വലയങ്ങളില്‍പ്പെട്ടുപോകുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ നിത്യവും കാണുകയാണ്. ഇവരെ വഴിതിരിച്ചുവിടാന്‍ കഴുകന്‍ കണ്ണുമായി ഇന്ന് പലരും സമൂഹത്തിലുണ്ട്.

R Jayakumar about Artist, Kannur, News, Children, Kerala

കലയിലൂടെ അവനെ നല്ല മനുഷ്യനാക്കി നല്ല പൗരന്‍മാരാക്കി വളര്‍ത്തുകയും അതിനുള്ള വഴി ഒരുക്കുകയുമാണ് രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ഇപ്റ്റ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഗണേഷ് വേലാണ്ടി അധ്യക്ഷനായി. ദേശീയ കൗണ്‍സിലംഗം സി പി മനേക്ഷാ, ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, യുവകലാസാഹിതി ജില്ലാ സെക്രടറി ഷിജിത് വായന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പപ്പന്‍ കുഞ്ഞിമംഗലം സ്വാഗതം പറഞ്ഞു.

Keywords: R Jayakumar about Artist, Kannur, News, Children, Kerala.

Post a Comment