Follow KVARTHA on Google news Follow Us!
ad

MLA Arrested | സര്‍കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്; എഎപി എംഎല്‍എ അറസ്റ്റില്‍

Punjab AAP MLA Amit Rattan Kotfatta arrested in bribery case#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ ആം ആദ്മി പാര്‍ടി (എഎപി) എംഎല്‍എ അറസ്റ്റില്‍. പഞ്ചാബിലെ ബതിന്ദാ റൂറല്‍ സീറ്റില്‍ നിന്നുള്ള എംഎല്‍എ അമിത് രത്തന്‍ കോട്ഫട്ടയെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 

വിജിലന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് എംഎല്‍എയുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. എംഎല്‍എയുടെ അടുത്ത സഹായി റാശിം ഗാര്‍ഗിനെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്റെ അറസ്റ്റ്. ഫെബ്രുവരി 16 നാണ് റാശിം ഗാര്‍ഗിനെ അറസ്റ്റ് ചെയ്തത്. 

News,National,India,New Delhi,Arrested,Case,AAP,MLA,Vigilance, Punjab AAP MLA Amit Rattan Kotfatta arrested in bribery case


ബുധനാഴ്ച വൈകിട്ട് രാജ്പുരയില്‍ നിന്നാണ് എംഎല്‍എയെ പിടികൂടിയതെന്നും, അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ഫട്ടയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

സര്‍കാര്‍ ഗ്രാന്റായ 25 ലക്ഷം അനുവദിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റാശിമിനെ അറസ്റ്റ് ചെയ്തത്. ബാറ്റിന്‍ഡയിലെ ഒരു ഗ്രാമത്തലവന്റെ ഭര്‍ത്താവാണ് റാശിം ഗാര്‍ഗിനെതിരെ പരാതി നല്‍കിയത്. നാലുലക്ഷം രൂപയുമായി വിജിലന്‍സ് ബ്യൂറോയുടെ സംഘമാണ് ഗാര്‍ഗിനെ പിടികൂടിയത്.

Keywords: News,National,India,New Delhi,Arrested,Case,AAP,MLA,Vigilance, Punjab AAP MLA Amit Rattan Kotfatta arrested in bribery case

Post a Comment