Protest | 'ബജറ്റില്‍ ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചു'; കണ്ണൂരില്‍ പിച്ച തെണ്ടല്‍ സമരവുമായി ശില്‍പി സുരേന്ദ്രന്‍ കൂക്കാനം

 


കണ്ണൂര്‍: (www.kvartha.com) കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ബജറ്റുകള്‍ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന ജനദ്രോഹമെന്ന് ചൂണ്ടിക്കാട്ടി ശില്‍പിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനം ഒറ്റയാള്‍ പിച്ച തെണ്ടല്‍ സമരം നടത്തി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ഒരു രൂപ ശേഖരിച്ച് കൊണ്ടു നികുതി വര്‍ധനവിനെതിരെ പ്ലകാര്‍ഡ് ഉയര്‍ത്തി സുരേന്ദ്രന്‍ ബസില്‍ യാത്ര ചെയ്യുന്നവരുടെയും ബസ് കാത്തു നില്‍ക്കുന്നവരുടെയും നേരെ ഭിക്ഷാപാത്രം നീട്ടി ഒറ്റയാള്‍ പ്രതീകാത്മക സമരം നടത്തിയത്.
           
Protest | 'ബജറ്റില്‍ ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിച്ചു'; കണ്ണൂരില്‍ പിച്ച തെണ്ടല്‍ സമരവുമായി ശില്‍പി സുരേന്ദ്രന്‍ കൂക്കാനം

നികുതി വര്‍ധനവ് കാരണം താനടക്കമുളള സാധാരണക്കാര്‍ പൊറുതിമുട്ടുകയാണെന്നും ഇതിനെതിരെയുള്ള പ്രതീകാത്മക സമരമാണ് താന്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ തെരുവുനായ ശല്യത്തിനെ സുരേന്ദ്രന്‍ കൂക്കാനം കലക്ടറേറ്റിന് മുന്‍പിലെ മരത്തില്‍ കയറി പ്രതിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്താകമാനം നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ശരീരത്തില്‍ സ്ത്രീ പക്ഷ ചിത്രരചന നടത്തിയും ശില്‍പങ്ങളുണ്ടാക്കിയും സുരേന്ദ്രന്‍ ജനകീയ ബോധവല്‍കരണം നടത്തിയിരുന്നു.

നീലേശ്വരം കൂക്കാനം സ്വദേശിയായ സുരേന്ദ്രന്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നിരവധി ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍കാരുകള്‍ നികുതിഭാരം അടിച്ചേല്‍പിക്കുന്നതിനാല്‍ തന്നെ പോലുള്ള സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മരുന്നിന് പോലും വില കൂടിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂക്കാനം പറഞ്ഞു.


ഇതിനെതിരെ ജനകീയ ബോധവല്‍കരണത്തിനായി താന്‍ ഒറ്റയാള്‍ പിച്ചതെണ്ടല്‍ സമരം നടത്തുന്നതെന്നും ജനങ്ങളുടെ പിന്‍തുണ തന്റെ സമരത്തിനുണ്ടെന്നും സുരേന്ദ്രന്‍ കൂക്കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ നിരവധി ഒറ്റയാള്‍ സമരവുമായി പൊതുസമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ സാമൂഹ്യപ്രവര്‍ത്തകനാണ് സുരേന്ദ്രന്‍ കൂക്കാനം. കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെ മറ്റു 13 ലുജില്ലകളിലും താന്‍ ബജറ്റിലെ കൊളളയ്ക്കെതിരെ പിച്ചതെണ്ടല്‍ സമരം നടത്തുമെന്ന് സുരേന്ദ്രന്‍ കൂക്കാനം വ്യക്തമാക്കി.

Keywords:  Latest-News, Kerala, Kannur, Protest, Budget, Kerala-Budget, Union-Budget , Government-of-India, Government-of-Kerala, Protest against tax hike in budget.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia