Arrested | ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ചെന്നൈ നന്ദനത്തെ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ ചരിത്രാധ്യാപകനായ എം കുമാരസാമി (56) യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Aster_MIMS

Arrested | ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍

കഴിഞ്ഞദിവസം രാത്രി എഗ്മൂറിനടുത്താണ് സംഭവം. തൊപ്പിയും മുഖവും മറച്ച് നടന്നുവന്ന ഇയാള്‍ ബ്ലേഡ് കൊണ്ട് ഭാര്യയെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഗ്മൂറില്‍ ബസിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം.

പുരുഷസുഹൃത്തുക്കളുമായി ഭാര്യ നിരന്തരം ഫോണ്‍ചെയ്യുന്നതിന്റെ രോഷമാണ് വധശ്രമത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: Professor poses as beggar to kill woman in Chennai, Chennai, News, Arrested, Murder Attempt, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia