Follow KVARTHA on Google news Follow Us!
ad

Trailer | സാം ഹ്യൂഗനൊപ്പം റൊമാന്റികായി പ്രിയങ്ക ചോപ്ര; ഹോളിവുഡ് ചിത്രം 'ലവ് എഗെയ്ന്‍' ട്രെയിലര്‍ പുറത്തുവിട്ടു

Priyanka Chopra starrer hollywood film Love Again trailer out #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ പ്രധാന കഥാപാത്രമാക്കി ജെയിംസ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ഹാളിവുഡ് ചിത്രം 'ലവ് എഗെയ്ന്‍' ട്രെയിലര്‍ അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. 

2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

News,National,India,New Delhi,Entertainment,Cinema,Priyanka Chopra,Bollywood,Hollywood,Top-Headlines,Latest-News,Video, Priyanka Chopra starrer hollywood film Love Again trailer out


പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്.  ലന വചോവ്‌സ്‌കി സംവിധാനം ചെയ്ത 'ദ മട്രിക്‌സ് റിസറക്ഷന്‍' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തില്‍ കീനു റീവ്‌സ് അടുക്കമുള്ളവര്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. 

ഫറാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാന്‍ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.


Keywords: News,National,India,New Delhi,Entertainment,Cinema,Priyanka Chopra,Bollywood,Hollywood,Top-Headlines,Latest-News,Video, Priyanka Chopra starrer hollywood film Love Again trailer out 

Post a Comment