Follow KVARTHA on Google news Follow Us!
ad

Marriage | സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Priyadarshan and Lissy’s son Siddharth got married#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരികക്കാരിയായ മെര്‍ലിന്‍ ആണ് വധു. വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസര്‍ ആണ് മെര്‍ലിന്‍. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹം. പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി പത്തോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

News,National,India,chennai,Entertainment,Cinema,Marriage,wedding,Lifestyle & Fashion,Top-Headlines,Latest-News, Priyadarshan and Lissy’s son Siddharth got married


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി എഫ് എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അമേരികയിലാണ് സിദ്ധാര്‍ഥ് ഗ്രാഫിക്സ് കോഴ്സ് ചെയ്തത്.

Keywords: News,National,India,chennai,Entertainment,Cinema,Marriage,wedding,Lifestyle & Fashion,Top-Headlines,Latest-News, Priyadarshan and Lissy’s son Siddharth got married

Post a Comment