ലന്‍ഡന്‍: (www.kvartha.com) ഹാരി രാജകുമാരന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്ന ആദ്യ ലൈംഗികാനുഭവം നല്‍കിയ ആ 'മുതിര്‍ന്ന സ്ത്രീ' താനാണെന്ന് വെളിപ്പെടുത്തി സാഷ വാള്‍പോള്‍. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഹാരി രാജകുമാരന്റെ ആത്മകഥയായ 'സ്‌പെയറില്‍' ഹാരി ഒരു മുതിര്‍ന്ന സ്ത്രീയുമായിട്ട് തനിക്കന്ന് ലൈംഗികാനുഭവം ഉണ്ടായെന്ന് പറഞ്ഞത് ശരിയാണെന്നും ആ മുതിര്‍ന്ന സ്ത്രീ താനാണെന്നും 40 കാരി സ്ഥിരീകരിക്കുന്നു.
അന്ന് ഹാരിക്ക് 17 വയസായിരുന്നു പ്രായം. പുസ്തകത്തില്‍ ഹാരി പറയുന്നത് അതാണ് തന്റെ ആദ്യത്തെ ലൈംഗികാനുഭവം എന്നാണ്. എന്നാല്‍, തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നും സാഷ ബ്രിടീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഹാരി പുസ്തകത്തില്‍ സാഷയുടെ പേര് പറഞ്ഞിട്ടില്ല. മറിച്ച് മുതിര്‍ന്ന ഒരു സ്ത്രീ എന്ന് മാത്രമാണ് പറയുന്നത്. എന്നാല്‍, അത് താനാണ് എന്ന് പറഞ്ഞുകൊണ്ട് സാഷ മുന്നോട്ട് വരികയായിരുന്നു.
ഹാരി തന്റെ പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് തന്നോട് അത് പറയാന്‍ ഹാരിക്ക് ബാധ്യത ഉണ്ടായിരുന്നു. ഹാരി അങ്ങനെ ചെയ്യാതെ എല്ലാം തുറന്നെഴുതിയത് കൊണ്ടാണ് തനിക്കിപ്പോള്‍ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തേണ്ടി വന്നത്. 21 വര്‍ഷമായി ഇക്കാര്യം താന്‍ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. വാട്‌സ് ആപില്‍ ഒരു സുഹൃത്ത് വഴിയാണ് ആദ്യം വിവരങ്ങള്‍ പുറത്ത് വിട്ടത് എന്നും സാഷ പറഞ്ഞു.
2001 -ലെ ഒരു വേനല്‍ക്കാലത്താണ് അത് സംഭവിച്ചത്. ഒരു പബിന് പുറത്തുള്ള തുറന്ന സ്ഥലത്ത് വച്ചായിരുന്നു അത് എന്ന് സാഷ പറഞ്ഞു. ഹാരിയേക്കാള്‍ രണ്ട് വയസ് മൂത്തതായിരുന്നു സാഷ. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഏറെ നാളത്തെ പരിചയവുമുണ്ടായിരുന്നു. അന്ന് സാഷയുടെ ജന്മദിനാഘോഷമായിരുന്നു. പബില്‍ വച്ച് മദ്യപിച്ച ശേഷം രണ്ടുപേരും പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍, അന്ന് അങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലായിരുന്നുവെന്നും അത് ആലോചിച്ച് ചെയ്ത കാര്യമല്ല എന്നും സാഷ പറഞ്ഞു. മദ്യപിച്ചില്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ അത് സംഭവിക്കില്ലായിരുന്നു എന്നും അവര്‍ പറയുന്നു.
ഇപ്പോള്‍ 40 വയസുള്ള സാഷ ഡിഗ്ഗര്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. കുടുംബമായി കഴിയുന്ന സാഷയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹാരിക്കൊപ്പമുള്ള പഴയ ചിത്രവും സാഷ പുറത്ത് വിട്ടിട്ടുണ്ട്.
Keywords: News,World,international,Top-Headlines,Book,Autobiography,Latest-News, Prince Harry's 'older woman' confirms she did take his virginity: Who is Sasha Walpole?Sasha Walpole reveals she is the mystery horse-lover who had 'passionate' five-minute sex session with Prince Harry https://t.co/UxZ67xWlMJ pic.twitter.com/13jFsp0hZT
— Daily Mail U.K. (@DailyMailUK) February 4, 2023