ലഫ്. ജെനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബിഡി മിശ്രയെ ലഡാക് ലഫ്. ഗവര്‍ണറാക്കി. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സികിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വഭൂഷന്‍ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. റിട്ട. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ആണ് ആന്ധ്രയുടെ പുതിയ ഗവര്‍ണര്‍. ഛത്തീസ് ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പൂരിലേക്കു മാറ്റി. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണു ബിഹാറിലേക്കു വരുന്നത്.
മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ചതാണ് ഭഗത് സിങ് കോഷിയാരിക്ക് വിനയായത്. ഇതോടെ അദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ടികളുടെ രോഷം ഉയരാനിടയായി. തുടര്‍ന്ന് പദവിയില്‍ നിന്നും രാജി വയ്ക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
രാഷ്ട്രീയ, ഭരണ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു അദ്ദേഹം അഭ്യര്‍ഥിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണ് ഗവര്‍ണറായി ചുമതലയേറ്റത്.
Keywords: President Murmu appoints new Governors in 13 states, New Delhi, News, Governor, President, National.