10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി 19ന് ഉച്ചക്ക് 2.30ന് തൃശൂര്‍ വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു സമര്‍പ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെകെ സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേയര്‍ എംകെ വര്‍ഗീസ്, ഡെപ്യൂടി മേയര്‍ രാജശ്രീ ഗോപന്‍, കൗണ്‍സിലര്‍ റെജി ജോയ്, സിപിഎം ജില്ലാ സെക്രടറി എംഎം വര്‍ഗീസ്, സിപിഐ ജില്ലാ സെക്രടറി കെകെ വത്സരാജ്, ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മുഹമദ് റശീദ്, ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, വ്യാപാരി വ്യവസായി ജില്ലാ സെക്രടറി മില്‍ടണ്‍ തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കും.
തുടര്‍ന്ന് ഗാനമേളയും മറ്റ് കലാവിരുന്നും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി സത്താര്‍ ആദൂര്‍, പിആര്‍ഒ നൗശാദ് പാട്ടുകുളങ്ങര എന്നിവരും പങ്കെടുത്തു.
Keywords: Prem Naseer Film Award for Actor Innocent and Best Music Award Goes to Vidyadharan Master, Thrissur, News, Award, Cinema, Cine Actor, Press meet, Kerala.