Follow KVARTHA on Google news Follow Us!
ad

Accident Victim | ശബാനയെ തനിച്ചാക്കി അവന്‍ യാത്രയായി; സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ പ്രണവ് നിര്യാതനായി

Pranav, social media influencer passed away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) വാഹനാപടകത്തില്‍ പരുക്കേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഇരിങ്ങാലക്കുട കണ്ണിക്കര സ്വദേശി പ്രണവ് (31) നിര്യാതനായി. വെള്ളിയാഴ്ച രാവിലെയാണ് മരണം. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രണയം എന്ന് പറയുന്നത് ഇന്ന് പലര്‍ക്കും ഒരു പകയായി മാറിയിരിക്കുമ്പോള്‍ ഇവിടെ പ്രണയം കൊണ്ട് അത്ഭുതപ്പെടുത്തിയവരായിരുന്നു പ്രണവും അവന്റെ പങ്കാളി ശഹാനയും. 2022 മാര്‍ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ശഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പുകള്‍ മറികടന്നാണ് ശഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.

എട്ട് വര്‍ഷം മുന്‍പാണ് മണപ്പറമ്പില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകന്‍ പ്രണവിന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട ബൈക് ഒരു മതിലില്‍ ഇടിച്ച് പരുക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. തുടര്‍ന്നിങ്ങോട്ട് വീല്‍ ചെയറിലായിരുന്നു ജീവിതം.

News,Kerala,State,Thrissur,Accident,Death,Obituary,Social-Media,Youth, Pranav, social media influencer passed away



വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. പ്രണവ് ശഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 

Keywords: News,Kerala,State,Thrissur,Accident,Death,Obituary,Social-Media,Youth, Pranav, social media influencer passed away

Post a Comment