Follow KVARTHA on Google news Follow Us!
ad

CITU Strike | സിഐടിയു അക്രമസമരം കാരണം വ്യാപാര സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലായെന്ന് സ്റ്റീല്‍ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടിവി മോഹന്‍ലാല്‍

Porkali Steels owner TV Mohanlal said that due to the CITU strike, business had to close down#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) ഹൈകോടതി വിധിയും ചുമട്ടുതൊഴിലാളി ക്ഷേമനിധിയുടെ നിര്‍ദേശവും പാലിക്കാതെ അക്രമസമരമാണ് സി ഐ ടി യു നടത്തുന്നതെന്ന് വ്യവസായ സംരഭകന്റെ പരാതി. മാതമംഗലത്തെ  സി ഐ ടി യു പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമസമരം കാരണം താന്‍ കടപൂട്ടി കര്‍ണാടകയിലേക്ക് പോകേണ്ട അവസ്ഥയിലാണെന്നും കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്ന് അനുഭവത്തില്‍ നിന്നും വ്യക്തമായതായും മാതമംഗലം പോര്‍ക്കലി സ്റ്റീല്‍സ് ഉടമ  ടി വി മോഹന്‍ലാല്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ലോഡിറക്കുന്നത് തടയുകയും തന്നെയും തൊഴിലാളികളെയും ബന്ധുക്കളെയും അക്രമിക്കുകയും ചെയ്യുന്ന സി ഐ ടി യുക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. ഹൈകോടതിയുടെയോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ അക്രമസമരം നടത്തുന്ന സി ഐ ടി യു പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. ഇതുകാരണം സ്ഥാപനം പലതവണ അടച്ചുവിട്ടു. 

തന്റെ സ്ഥാപനത്തിലേക്ക് സ്റ്റീല്‍ കമ്പിയും പൈപുമൊക്കെ കൊണ്ടുവരുന്ന ലോറികള്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ ബൈകില്‍ പിന്‍തുടര്‍ന്ന് തടഞ്ഞ് കാറ്റഴിച്ചുവിടുകയും ഡ്രൈവര്‍മാരെ മര്‍ദിക്കുകയുമാണ്. തൊഴില്‍ കാര്‍ഡുളള തന്റെ ജീവനക്കാരെ പോലും ജോലി ചെയ്യാന്‍ വിടുന്നില്ല. തന്നെയും സഹോദരനെയും മര്‍ദിക്കുകയും ചെയ്തു. വന്‍തോതിലുളള കൂലി കൊടുത്തു സി ഐ ടി യു ലോഡിങ് തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നേരത്തെ ജോലി ചെയ്യിച്ചപ്പോള്‍ ഇവര്‍ തന്നിഷ്ടത്തിന് ജോലി ചെയ്യാതിരിക്കുകയും താന്‍ പറഞ്ഞത് അനുസരിക്കുകയും ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.  

News,Kerala,State,Kannur,Strike,Business,Finance,Press meet,Press-Club,High Court of Kerala, CITU,  Porkali Steels owner TV Mohanlal said that due to the CITU strike, business had to close down


പൊലീസില്‍ നിന്നും നീതിലഭിച്ചില്ലെങ്കില്‍ ഇനിയും തനിക്ക് സ്ഥാപനം മുന്‍പോട്ട് കൊണ്ടുപോകാനില്ല. നാല്‍പതോളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നും മോഹന്‍ലാലും ഭാര്യ കെ ശ്രുതിയും അറിയിച്ചു. 

സ്ഥാപനത്തില്‍ കയറി തന്റെ ലേബര്‍ കാര്‍ഡുള്ള തൊഴിലാളികളെ തല്ലിച്ചതയ്ക്കുകയാണ് കടയില്‍ കയറി അക്രമം നടത്തുമ്പോഴും പൊലീസ് അവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് തനിക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് ജീവനില്‍ പേടിയുണ്ട് തന്നെ വെട്ടിനുറുക്കി കൊല്ലുമെന്ന് സി ഐ ടി യു നേതാവ് സിജു കടയില്‍ കയറി ഭീഷണിപ്പെടുത്തിയതായും മോഹന്‍ലാല്‍ ആരോപിച്ചു.

Keywords: News,Kerala,State,Kannur,Strike,Business,Finance,Press meet,Press-Club,High Court of Kerala, CITU,  Porkali Steels owner TV Mohanlal said that due to the CITU strike, business had to close down

Post a Comment