ചെന്നൈ: (www.kvartha.com) പ്രമുഖ ഹാസ്യതാരം മയില്‍സാമി(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്‍ഡ്യന്‍ സിനിമാലോകം. സമൂഹമാധ്യമങ്ങളില്‍ അനുശോചന പ്രവാഹമാണ്.
കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ധവനി കിനാവുകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തെ തേടി പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് എത്തിയത്. ആദ്യ ചിത്രത്തില്‍ ചെറിയ വേഷമായിരുന്നു ലഭിച്ചത്.
തുടര്‍ന്ന് വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഹാസ്യ സിനിമകള്‍ക്കള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
മിനിസ്‌ക്രീനിലും സജീവമായിരുന്നു. സ്റ്റാന്‍ഡ്-അപ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 'നെഞ്ചുകു നീതി', 'വീട്ട് വിശേഷങ്ങള്‍', 'ദി ലെജന്‍ഡ്' എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങള്‍.'
Keywords: Popular comedian Mayilsamy passes away, Chennai, News, Cine Actor, Dead, Obituary, National.