Follow KVARTHA on Google news Follow Us!
ad

SC | 'ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാ സാമഗ്രികളുടെ ഗുണനിലവാരം മോശം; കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഭസ്മവും വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നെറ്റിയില്‍ പുരട്ടുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു'; സുപ്രീം കോടതിയില്‍ റിപോര്‍ട് നല്‍കി ജസ്റ്റിസ് കെ ടി ശങ്കരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Supreme Court of India,Temple,Religion,Justice,Report,National,
ന്യൂഡെല്‍ഹി: (www.kvartha.com) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജാ സാമഗ്രികളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ റിപോര്‍ട് നല്‍കി ജസ്റ്റിസ് കെ ടി ശങ്കരന്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും കൃത്രിമമായി നിര്‍മിച്ചെടുത്തതാണെന്നും റിപോര്‍ടില്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍ ചൂണ്ടിക്കാട്ടുന്നു. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഭസ്മവും വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നെറ്റിയില്‍ പുരട്ടുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് റിപോര്‍ട് സൂചിപ്പിക്കുന്നു.

Pooja items of poor quality, idols get damaged, New Delhi, News, Supreme Court of India, Temple, Religion, Justice, Report, National

നിലവിലെ രീതിയില്‍ നിന്ന് മാറി പുതിയ രീതിയില്‍ പ്രസാദം നല്‍കുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപോര്‍ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഗുണനിലവാരമുള്ള യഥാര്‍ഥ ചന്ദനമാണ് പൂജക്കും പ്രസാദത്തിനും ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഇതിനായി സംസ്ഥാന വനം വകുപ്പില്‍ നിന്ന് ഗുണനിലവാരമുള്ള ചന്ദനവും എല്ലാ ക്ഷേത്രങ്ങളിലും ചാണകത്തില്‍ നിന്നുള്ള യഥാര്‍ഥ ഭസ്മവും സംഭരിച്ച് വിതരണം ചെയ്യണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

1200 ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ നിന്ന് വാങ്ങണമെന്ന ഹൈകോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേന്മയുള്ള പൂജാസാധനങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നതിനെ സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കാന്‍ ജസ്റ്റിസ് കെ ടി ശങ്കരനെ ചുമതലപ്പെടുത്തിയത്.

Keywords: Pooja items of poor quality, idols get damaged, New Delhi, News, Supreme Court of India, Temple, Religion, Justice, Report, National.

Post a Comment