Follow KVARTHA on Google news Follow Us!
ad

Complaint | 'കോണ്‍ഗ്രസ് നേതാവായ ആശുപത്രി ചെയര്‍മാനെ കേസെടുത്ത് അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Police officer's threat against hospital chairman; Filed complaint to the Chief Minister#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തലശ്ശേരി: (www.kvartha.com) ഇന്ദിരാഗാന്ധി സഹകരണാശുപത്രി ചെയര്‍മാനായ ഡി സി സി ജെനറല്‍ സെക്രടറിയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. ഡിസിസി ജെനറല്‍ സെക്രടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ കെ പി സാജുവിനെ കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍ ആശുപത്രിയില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തന്റെ മുറിയില്‍ അതിക്രമിച്ച് കയറി വന്ന എ സി പി ജീവനക്കാരുടെ മുന്നില്‍വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ഷാജു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച വൈകിട്ട് 4.30ന് ആശുപത്രിയില്‍ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയെത്തിയ എ സി പി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ഭീഷണി മുഴക്കി, എ സി പിയുമായ് ഒരു മുന്‍പരിചയമില്ലെന്നും ഉന്നത തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ പ്രവൃത്തിമൂലം താന്‍ മാനസികമായി തളര്‍ന്നെന്നും അതിനാല്‍ തക്കതായ നടപടി ഇയാള്‍ക്കെതിരെ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സാജു പരാതി നല്‍കിയത്.

News,Kerala,State,Thalassery,Threat,Complaint,CM,Chief Minister,Police,Police men,DCC,Politics,hospital,Local-News, Police officer's threat against hospital chairman; Filed complaint to the Chief Minister


ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്നു കൊണ്ടിരുന്ന ജീവനക്കാരുടെ മീറ്റിംഗിലേക്ക് കടന്ന് വന്ന് പ്രസിഡണ്ട് കെ പി സാജുവിനോട് കയര്‍ത്ത് സംസാരിക്കുകയും അപമാനിക്കുകയും കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നടപടിയില്‍
ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയുടെ അടിയന്തരയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എ സി പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ഡി ജി പി എന്നിവരോട് യോഗം ആവശ്യപ്പെട്ടു. 

യോഗത്തില്‍ വൈസ് പ്രസിഡണ്ട് കണ്ടോത്ത് ഗോപി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ അഡ്വ കെ. ശുഹൈബ്, അഡ്വ സി ജി അരുണ്‍, അഡ്വ. സി ടി സജിത്ത്, സുശീല്‍ ചന്ദ്രോത്ത്, കെ പി ദിലീപ് കുമാര്‍, മിഥുന്‍ മാറോളി, എ വി ശൈലജ, ടി പി വസന്ത കുമാരി, മീറ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News,Kerala,State,Thalassery,Threat,Complaint,CM,Chief Minister,Police,Police men,DCC,Politics,hospital,Local-News, Police officer's threat against hospital chairman; Filed complaint to the Chief Minister

Post a Comment