Follow KVARTHA on Google news Follow Us!
ad

Investigation | വാണി ജയറാമിന്റെ മരണം: 'വാതില്‍ തുറന്നപ്പോള്‍ വീട്ടിനകത്ത് നിലത്തുവീണ നിലയിലായിരുന്നു; നെറ്റിയില്‍ മുറിവ്, കട്ടിലിന് സമീപത്തെ ടീപോയില്‍ തലയിടിച്ചെന്ന് നിഗമനം'; പൊലീസ് അന്വേഷണം

Police investigation into the death of singer Vani Jayaram#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) പ്രശസ്ത പിന്നണി ഗായിക വാണി ജയറാമി(78)നെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരിയെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്നാണ് മരണവിവരം അറിയുന്നത്. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.

ബന്ധുക്കള്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വാണി ജയറാമിന്റെ നെറ്റിയില്‍ മുറിവുണ്ടായിരുന്നുവെന്നും കട്ടിലിന് സമീപത്തുണ്ടായിരുന്ന ടീപോയില്‍ തലയിടിച്ചു വീണതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപോര്‍ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

News,National,chennai,Death,Investigates,Police,Death,Singer,hospital,Top-Headlines,Latest-News,Trending, Police investigation into the death of singer Vani Jayaram


ശനിയാഴ്ച രാവിലെയാണ് വാണി ജയറാമിനെ നിലത്തുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. ഈ വര്‍ഷം രാജ്യം 
വാണി ജയറാമിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നട, ഗുജറാതി, തുടങ്ങി ഇരുപതോളം ഇന്‍ഡ്യന്‍ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.

Keywords: News,National,chennai,Death,Investigates,Police,Death,Singer,hospital,Top-Headlines,Latest-News,Trending, Police investigation into the death of singer Vani Jayaram

Post a Comment