Follow KVARTHA on Google news Follow Us!
ad

Maoists | കണ്ണൂരില്‍ ജനവാസ കേന്ദ്രത്തിലെത്തിയ മാവോവാദികളെ തിരിച്ചറിഞ്ഞു; സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘമാണ് വിയറ്റ് നാമിലിറങ്ങിയതെന്ന് അന്വേഷണ സംഘം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Maoists,Probe,forest,Kerala,
കണ്ണൂര്‍: (www.kvartha.com) ആറളം വനമേഖലയില്‍ നിന്നും ജനവാസ കേന്ദ്രത്തിലെത്തിയ മാവോവാദി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. വിയറ്റ് നാം കോളനിയിലെ വീട്ടിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘമാണെന്നാണ് തിരിച്ചറിഞ്ഞത്. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ, ഇനിയും തിരിച്ചറിയാത്ത രണ്ടു പേര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കായുളള തിരച്ചില്‍ ആറളം വനമേഖലയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Police identified veracity of Maoists visit to Aralam, Kannur, News, Police, Maoists, Probe, Forest, Kerala

ഇതിനിടെ പശ്ചിമഘട്ടം മലനിരകളില്‍ വീണ്ടും മാവോവാദി ഗറില്ലാ സംഘം പിടിമുറുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് ചെയ്തിട്ടുണ്ട്. ആറളം വന്യജീവിസങ്കേതം, വയനാട് വനം, കര്‍ണാടകയുടെ മാക്കൂട്ടം, ബ്രഹ്‌മഗിരി വന്യജീവി സങ്കേതം, എന്നിവ ഉള്‍പ്പെടെ ചേരുന്ന പശ്ചിമ ഘട്ടം മലനിരകളില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തന്‍ഡര്‍ ബോള്‍ട് ഉള്‍പ്പെടെയുളള മാവോവാദി വിരുദ്ധ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഈ മേഖലകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി ചുവന്ന ഇടനാഴി മാവോവാദികളുണ്ടാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസിന് കൈമാറിയിട്ടുളളത്. കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, ചെറുപുഴ, കരിക്കോട്ടക്കരി, പയ്യാവൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരത്തെ മാവോവാദി ഭീഷണിയുണ്ട്.

കൊട്ടിയൂരിനടുത്തുള്ള അമ്പായത്തോട്, ആറളം പഞ്ചായതിലെ ഫാം പുനരധിവാസ മേഖല, വിയറ്റ് നാം, എന്നിവിടങ്ങളില്‍ നേരത്തെ മാവോവാദികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തി ശേഖരിച്ചിരുന്നു. കൊട്ടിയൂര്‍, ആറളം പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുമുണ്ട്. കഴിഞ്ഞ ദിവസം ആറളം പഞ്ചായതില്‍ വീണ്ടും മാവോവാദികളെ കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വിയറ്റ് നാമിലെ റിജേഷിന്റെ വീട്ടിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോവാദികളെത്തിയത്. തിങ്കളാഴ്ച രാത്രി സ്ത്രീ ഉള്‍പ്പെടുന്ന ആയുധധാരികളായ അഞ്ചംഗസംഘമെത്തിയെന്നാണ് റിജേഷിന്റെ മൊഴി. രാത്രി എട്ടുമണിക്ക് റിജേഷിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഇതുവാങ്ങി കഴിച്ചതിനു ശേഷം അരി, സോപ്, ഉപ്പ് തുടങ്ങിയ സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്.

നാലുപേര്‍ പച്ച യൂനിഫോമും ഒരാള്‍ സാധാരണ വേഷവുമാണ് ധരിച്ചതെന്നു റിജേഷ് ആറളം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറളം എസ് ഐ വിവി ശ്രീജേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് റിജേഷില്‍ നിന്നും മൊഴിയെടുത്തത്. മാവോവാദി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് റൂറല്‍ എസ് പി കെ ഹേമലത മലയോര പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Police identified veracity of Maoists visit to Aralam, Kannur, News, Police, Maoists, Probe, Forest, Kerala.


Post a Comment