Follow KVARTHA on Google news Follow Us!
ad

Accused Arrested | കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പുറത്തുചാടിയ കൊലക്കേസ് പ്രതിയെ പിടികൂടി

Police found murder case accused who left Kuthiravattom mental hospital#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വെന്റിലേറ്ററിന്റെ ഗ്രില്‍ തകര്‍ത്ത് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിലായി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ബീഹാര്‍ സ്വദേശി പൂനം ദേവിയെ കണ്ടെത്തിയത്. രാവിലെ 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസില്‍ കയറി ഇവര്‍ വേങ്ങരയിലേക്ക് പോകുകയായിരുന്നുവെന്നും വേങ്ങരയില്‍ ബസ് ഇറങ്ങിയയുടന്‍ ഇവരെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

മലപ്പുറം വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് രാത്രി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നത്. ഫൊറെന്‍സിക് വാര്‍ഡിലെ ശുചിമുറിയുടെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

News,Kerala,State,Kozhikode,Accused,Murder case,Police,Arrested, Police found murder case accused who left Kuthiravattom mental hospital


12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നത്. ഫൊറന്‍സിക് വാര്‍ഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാര്‍പിച്ചിരുന്നത്. കഴിഞ്ഞ മാസം 31ന് കാമുകനുമായി ചേര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിനുശേഷം ഇവര്‍ മഞ്ചേരി മെഡികല്‍ കോളജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തുടര്‍ന്ന് പൂനം ദേവിയെ കിടത്തി ചികിത്സിക്കേണ്ടതുണ്ടെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 3.30ന് ശേഷമാണ് ഇവര്‍ കുതിരവട്ടത്തെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ വെന്റിലേറ്റര്‍ വഴി പുറത്തുകടക്കുകയായിരുന്നു.

Keywords: News,Kerala,State,Kozhikode,Accused,Murder case,Police,Arrested, Police found murder case accused who left Kuthiravattom mental hospital

Post a Comment