Follow KVARTHA on Google news Follow Us!
ad

Arrested | ആളൊഴിഞ്ഞ സ്ഥലത്ത് ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Payyannur,News,Arrested,Police,Kerala,
പയ്യന്നൂര്‍: (www.kvartha.com) ആളൊഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പൊലീസ് പിടികൂടി. കടന്നപ്പള്ളി സ്വദേശികളായ അജിത് കുമാര്‍ (48), സുനില്‍കുമാര്‍ (45), ഇഖ്ബാൽ (46), രാമചന്ദ്രന്‍ (54), രാധാകൃഷ്ണന്‍ (53) എന്നിവരെയാണ് എസ് ഐ പി സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 4.45 ഓടെ കടന്നപ്പള്ളി കള്ളക്കാം തോട് വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്.

Police arrest 5 gamblers, Payyannur, News, Arrested, Police, Kerala

കളിസ്ഥലത്ത് നിന്നും 20, 500 രൂപയും പൊലീസ് കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ എസ് ഐ എന്‍ ശശി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രകാശന്‍, അശറഫ്, സിവില്‍ പൊലീസ് ഓഫീസര്‍ സോജി അഗസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Police arrest 5 gamblers, Payyannur, News, Arrested, Police, Kerala.

Post a Comment