Follow KVARTHA on Google news Follow Us!
ad

POCSO | വീട്ടില്‍ അതിക്രമിച്ച് കയറി 8 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതി; പോക്‌സോ കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവ്

POCSO CASE: Middle aged man gets 40 years imprisonment#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) പോക്‌സോ കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറി എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് വലപ്പാട് കഴിമ്പ്രം സ്വദേശി സന്തോഷിനെ കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് വലപ്പാട് പൊലീസ് പറയുന്നത്: 2019 നവംബറിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി താമസിച്ചിരുന്ന വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ സന്തോഷ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയുടെ മനോനിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

News,Kerala,State,Thrissur,Molestation,Accused,Arrested,Case,Complaint,POCSO,Local-News,Punishment,Police,police-station, POCSO CASE: Middle aged man gets 40 years imprisonment


തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വലപ്പാട് എസ്‌ഐ കെ യി രതീഷ് രെജിസ്റ്റര്‍ ചെയ്ത കേസ്, വലപ്പാട് സബ് ഇന്‍സ്പെക്ടര്‍ വി പി അരിസ്റ്റോട്ടില്‍ തുടരന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വലപ്പാട് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ സുമേഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. 

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. 18 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

Keywords: News,Kerala,State,Thrissur,Molestation,Accused,Arrested,Case,Complaint,POCSO,Local-News,Punishment,Police,police-station, POCSO CASE: Middle aged man gets 40 years imprisonment

Post a Comment