കണ്ണൂര്‍: (www.kvartha.com) ഏഴാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വയോധികന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പെരിങ്ങോം കണ്ണമ്പിള്ളി ഹൗസില്‍ കെ കുഞ്ഞിരാമന്‍(75) എന്നയാള്‍ക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സ് കോടതി ജഡ്ജ് മുജീബ് റഹ്മാന്റെ വിധി.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുടെ വീട്ടില്‍ വച്ച് പലപ്രാവശ്യമായി ബലാത്സംഗം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
അഞ്ച് വകുപ്പുകളിലായി 42 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപയുമാണ് പിഴ. രണ്ടു വകുപ്പുകളില്‍ ആയി 10 വര്‍ഷം വീതം തടവും 50000 രൂപ വീതം പിഴയും. പിന്നീടുള്ള രണ്ട് വകുപ്പുകളിലായി 10 വര്‍ഷം വീതം തടവും 25000 രൂപ വീതം പിഴയും കൂടാതെ ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം അധികം തടവും എന്നിങ്ങനെയാണ് ശിക്ഷാവിധി.
അന്ന് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു ഇ പി സുരേഷനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വകേറ്റ് ഷെറി മോള്‍ ഹാജരായി.
Keywords: News,Kerala,State,Kannur,POCSO,Molestation,Case,Minor girls,Crime,Accused, Court,Punishment, POCSO case: Elderly man sentenced to 42 years rigorous imprisonment and fine