Blue Jacket | പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളനത്തിന് എത്തിയപ്പോള്‍ ധരിച്ച നീല നിറത്തിലുള്ള ജാകറ്റിന്റെ പ്രത്യേകത അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളനത്തിന് എത്തിയപ്പോള്‍ ധരിച്ച നീല നിറത്തിലുള്ള ജാകറ്റിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ പ്രത്യേക ജാകറ്റ് ധരിച്ചത്. 

പ്ലാസ്റ്റിക് ബോടിലുകള്‍ റീസൈകിള്‍ ചെയ്ത് നിര്‍മിച്ച ജാക്കറ്റ് ആണത്. തിങ്കളാഴ്ച ബെംഗ്ലൂറുവില്‍ നടന്ന ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഊര്‍ജ വാര പരിപാടിയോടനുബന്ധിച്ച് മോദിക്ക് സമ്മാനിച്ചതാണ് ഈ ജാകറ്റ്. ഊര്‍ജ പരിവര്‍ത്തന ശക്തികേന്ദ്രമെന്ന നിലയില്‍ ഇന്‍ഡ്യയുടെ ഉയര്‍ന്നുവരുന്ന കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഊര്‍ജ വാരം സംഘടിപ്പിച്ചത്.

Blue Jacket | പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളനത്തിന് എത്തിയപ്പോള്‍ ധരിച്ച നീല നിറത്തിലുള്ള ജാകറ്റിന്റെ പ്രത്യേകത അറിയാം

ഇന്‍ഡ്യന്‍ ഓയില്‍ ജീവനക്കാര്‍ക്കും സായുധ സേനയ്ക്കും വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനായി 10 കോടിയിലേറെ പിഇടി പ്ലാസ്റ്റിക് ബോടിലുകള്‍ റീസൈകിള്‍ ചെയ്യാനാണ് തീരുമാനം. സര്‍കാര്‍ അടുത്തിടെ 19,700 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ചിരുന്നു. ഇത് സമ്പദ്വ്യവസ്ഥയെ കുറഞ്ഞ കാര്‍ബണ്‍ തീവ്രതയിലേക്ക് മാറ്റാനും ഫോസില്‍ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മേഖലയില്‍ സാങ്കേതികവിദ്യയും വിപണി നേതൃത്വവും സ്വീകരിക്കാനും സഹായിക്കും.

ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഊര്‍ജ പരിവര്‍ത്തനത്തിനും അറ്റ പൂജ്യ ലക്ഷ്യങ്ങള്‍ക്കും വേണ്ടി 35,000 കോടി രൂപ നീക്കിവെക്കുകയും സര്‍കാരിന്റെ ഏഴ് മുന്‍ഗണനകളില്‍ ഹരിത വളര്‍ച പട്ടികപ്പെടുത്തുകയും ചെയ്തു.

Keywords: PM Modi Seen In Parliament In This Special Blue Jacket, New Delhi, News, Politics, Parliament, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia