ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡുവിനായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. തുക ഫെബ്രുവരി 27ന് കര്‍ഷകരുടെ അകൗണ്ടില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശന വേളയില്‍ 16,000 കോടിയുടെ ഗഡു പ്രകാശനം ചെയ്യും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബെലഗാവിയിലാണ് ചടങ്ങ് നടക്കുക. എട്ട് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 13-ാം ഗഡുവായി ഫെബ്രുവരി 27-ന് അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ വരുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദ്ലാജെ ട്വീറ്റ് ചെയ്തു.
തുകയുടെ സ്റ്റാറ്റസ് അറിയാന്‍
1. പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.
2. ഫാര്‍മേഴ്‌സ് കോര്‍ണറില്‍ ക്ലിക് ചെയ്യുക.
3. Beneficiary Status എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
4. പുതിയ പേജ് തുറക്കും.ഇവിടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക.
5. ഇതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കും.
പേര് വിട്ടുപോയോ?
നിങ്ങളുടെ പേര് ലിസ്റ്റില്‍ എവിടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനും ഉപയോഗിക്കാം.
പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്പര്‍- 18001155266
പിഎം കിസാന്‍ ലാന്‍ഡ്ലൈന്‍ നമ്പര്‍- 011-23381092, 23382401
പിഎം കിസാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 155261
പിഎം കിസാന്റെ പുതിയ ഹെല്‍പ്പ് ലൈന്‍- 011-24300606
പിഎം കിസാന്‍ ഹെല്‍പ്പ് ലൈന്‍- 0120-6025109
ഇ-മെയില്‍ ഐഡി- pmkisan-ict(at)gov(dot)in
എന്താണ് പിഎം കിസാന്‍?
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന തുടങ്ങി നാല് വര്‍ഷം പൂര്‍ത്തിയായി. 2019 ഫെബ്രുവരി 24 നാണ് ഇത് ആരംഭിച്ചത്. പദ്ധതി പ്രകാരം, രാജ്യത്തെ അര്‍ഹരായ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഓരോ നാല് മാസം കൂടുമ്പോഴും രണ്ടായിരം രൂപ വീതം മൂന്ന് തവണകളായി അക്കൗണ്ടില്‍ തുക ലഭിക്കും. ഇതുവരെ 12 ഗഡുക്കളായാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.
Keywords: Latest-News, National, Top-Headlines, Agriculture, Farmers, Government-of-India, Government, Cash, Finance, PM Kisan 13th Installment Release date.
< !- START disable copy paste -->