Follow KVARTHA on Google news Follow Us!
ad

PM Modi | 'ഫിസിയോതെറാപ്പിസ്റ്റുകള്‍ പ്രതീക്ഷയുടെ പ്രതീകം'; ചികിത്സയിലൂടെ ധൈര്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി മോദി

PM addresses National Conference of the Indian Association of Physiotherapists, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്മദാബാദ്: (www.kvartha.com) ഫിസിയോതെറാപ്പിസ്റ്റ് രോഗിയെ ചികിത്സിക്കുക മാത്രമല്ല, ധൈര്യം നല്‍കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റിന്റെ 60-ാം വാര്‍ഷിക കണ്‍വന്‍ഷനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അഹ്മദാബാദില്‍ മെഡിക്കല്‍ രംഗത്തെ നിരവധി പ്രമുഖ പ്രൊഫഷണലുകള്‍ ഒത്തുചേരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
              
Latest-News, National, Gujrat, Narendra Modi, Prime Minister, Government-of-India, Conference, Health, Treatment, Top-Headlines, PM addresses National Conference of the Indian Association of Physiotherapists.

മുറിവുകളോ വേദനയോ ഉണ്ടാകുമ്പോള്‍ ചെറുപ്പമോ പ്രായമോ, കായികതാരമോ ഫിറ്റ്‌നസ് പ്രേമിയോ ആകട്ടെ, ഫിസിയോതെറാപ്പിസ്റ്റുകള്‍ എല്ലാ പ്രായത്തിലും സാഹചര്യത്തിലും ഉള്ള ആളുകളെ അവരുടെ സ്വന്തം ആളായി പരിചരിക്കുന്നു. നിങ്ങള്‍ പ്രത്യാശയുടെ പ്രതീകമാണ്, സഹിഷ്ണുതയുടെ പ്രതീകമാണ്, പ്രയാസകരമായ സമയങ്ങളില്‍ സുഖം പ്രാപിക്കുന്നതിന്റെ പ്രതീകമാണ്. ഒരു വ്യക്തി പെട്ടെന്ന് പരിക്കിന്റെയോ അപകടത്തിന്റെയോ ഇരയാകുമ്പോള്‍, അത് ആ വ്യക്തിക്ക് ശാരീരിക ആഘാതം മാത്രമല്ല. മാനസികവുമായ വെല്ലുവിളി കൂടിയാണിത്. അത്തരം സമയങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റ് ചികിത്സിക്കുക മാത്രമല്ല, പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.

നിങ്ങളുടെ പ്രൊഫഷനില്‍ നിന്നും പ്രൊഫഷണലിസത്തില്‍ നിന്നും എനിക്ക് പലപ്പോഴും പ്രചോദനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയായാലും ഗവണ്‍മെന്റിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളായാലും ശക്തമായ സാമൂഹിക സുരക്ഷാ വലയമാണ് ഇവയിലൂടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Keywords: Latest-News, National, Gujrat, Narendra Modi, Prime Minister, Government-of-India, Conference, Health, Treatment, Top-Headlines, PM addresses National Conference of the Indian Association of Physiotherapists.
< !- START disable copy paste -->

Post a Comment