Follow KVARTHA on Google news Follow Us!
ad

Found Dead | പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pathanamthitta,News,Local News,Hang Self,Police,Dead Body,Kerala,
തിരുവല്ല: (www.kvartha.com) പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി തിരുമൂലപുരം ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം.

Plus Two Student Found Dead in House, Pathanamthitta, News, Local News, Hang Self, Police, Dead Body, Kerala

പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

പിതാവ് രതീഷ് ജോലിക്ക് പോയിരുന്നു. മാതാവ് രഞ്ജു ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പമാണ് കുട്ടിയുടെ താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിലേക്ക് മാറ്റി.

Keywords: Plus Two Student Found Dead in House, Pathanamthitta, News, Local News, Hang Self, Police, Dead Body, Kerala.

Post a Comment