Follow KVARTHA on Google news Follow Us!
ad

Criticized | സംസ്ഥാന ബജറ്റ് സിപിഎമിന്റെ നവകേരളം നയാ പൈസയില്ലാത്ത കേരളമാണെന്നതിന് തെളിവെന്ന് പികെ കൃഷ്ണദാസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,Criticism,BJP,CPM,Congress,Kerala,
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സിപിഎമിന്റെ നവകേരളം നയാ പൈസയില്ലാത്ത കേരളമാണെന്നതിന് രേഖാപരമായ തെളിവാണെന്ന് ബിജെപി നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി സമ്പൂര്‍ണ ജില്ലാ കമിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-കേരള ബജറ്റുകള്‍ തമ്മിലുളള അടിസ്ഥാനപരമായ വിത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടും. കേന്ദ്രത്തിന്റേത് വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുളളതാണെങ്കില്‍ സകല മേഖലയിലും നികുതി വര്‍ധനവും വിലവര്‍ധനവും അടിസ്ഥാനമാക്കിയുളള സംസ്ഥാന ബജറ്റ് ജനദ്രേഹപരമാണ്. പാപര്‍ സ്യൂടായ ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്ന് ബജറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്.

PK Krishna Das Criticized Kerala Govt, Kannur, News, Politics, Criticism, BJP, CPM, Congress, Kerala

സംസ്ഥാന സമ്പത്ത് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്ന് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ഇടത് നേതൃത്വം പ്രതിപക്ഷത്തിരിക്കാനുളള മാനസികാവസ്ഥയിലാണ്. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ ഒന്നും ലഭിക്കുന്നില്ലെന്നും എല്ലാ പ്രതിസന്ധികള്‍ക്കും കാരണം കേന്ദ്ര സര്‍കാരാണെന്നും വരുത്തി തീര്‍ക്കാനുളള ശ്രമം നടക്കുകയാണ്.

എന്നാല്‍ ഏത് വകുപ്പില്‍ നിന്ന് എത്ര തുക കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് പറയാന്‍, ധവളപത്രമിറക്കാന്‍ സംസ്ഥാന ഭരണകൂടം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കറന്റ് ചാര്‍ജ് അടയ്ക്കാത്തതിനെ തുടര്‍ന്ന് സര്‍കാരിന്റെ ജനസേവന കേന്ദ്രത്തിലെ വൈദ്യുതി വിച്ഛേദിച്ചത് കാരണം ഓഫീസിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെച്ചിരിക്കുന്നു.

തെറ്റായ ഭരണ നടപടികള്‍ കാരണം സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമം കണക്കിലെടുത്ത് സര്‍കാര്‍ രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ബജറ്റ് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കാന്‍ പോകുകയാണ്. വിലക്കയറ്റം തടയാന്‍ 2000 കോടി മാറ്റിവെച്ച ബജറ്റ് വിലക്കയറ്റം പരിഹരിക്കാന്‍ 1000 കോടി സെസ് പിരിക്കാനും തീരുമാനിച്ചിരിക്കുന്നു.

കളളക്കണക്കാണിത്. 2000 കോടി പണം മാറ്റിവെയ്ക്കാന്‍ ഉണ്ടെങ്കില്‍ പിന്നെ എന്തിന് സെസെന്ന് സര്‍കാര്‍ വ്യക്തമാക്കണം. കിഫ്ബി സംവിധാനവും തട്ടിപ്പാണ്. ഇന്നത്തെ സാമ്പത്തിക നിലയില്‍ ഒരു പദ്ധതിയും സംസ്ഥാനത്തിന്റേതായി കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ബജറ്റ് നിറയെ കഴിഞ്ഞകാല പദ്ധതികളുടെ ആവര്‍ത്തനമാണ് .

മോദി വിരുദ്ധ, ബിജെപി വിരുദ്ധ ഭരണ-പ്രതിപക്ഷ സിസിസി ക്യൂബ്ഡ് മുന്നണി(കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്) യാണ് സംസ്ഥാനത്തുളളത്. രാജ്യം വികസന കാര്യത്തില്‍ കുതിക്കുമ്പോള്‍ കേരളം കിതക്കുകയാണ്. മോദി ഭരണത്തില്‍ രാജ്യം വിശ്വഗുരുവായി മാറാന്‍ പോവുകയാണ്. പ്രധാനമന്ത്രി ലോക നേതാവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന ജെനറല്‍ സെക്രടറി എം ഗണേശന്‍, സംസ്ഥാന സെക്രടറി കെ രഞ്ജിത്, ദേശീയ സമിതിയംഗം പികെ വേലായുധന്‍, സംസ്ഥാന സമിതിയംഗം പി സത്യപ്രകാശ്, മേഖലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജെനറല്‍ സെക്രടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എംആര്‍ സുരേഷ് നന്ദിയും പറഞ്ഞു.

Keywords: PK Krishna Das Criticized Kerala Govt, Kannur, News, Politics, Criticism, BJP, CPM, Congress, Kerala.

Post a Comment