ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത നികുതി ഉപയോഗിക്കുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ വീടിന്റെ വാടകക്കും ക്ലിഫ് ഹൗസിലെ കാലിക്ക് സംഗീതം കേള്‍ക്കാനും ചിന്താ ജെറോമിന്റെ ആഡംബര റിസോര്‍ടിന്റെ വാടകയ്ക്കുമാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ഡിഎഫ് കൊള്ള സംഘത്തിന്റെ കണ്ണിയായിരുന്നു ശിവശങ്കര്‍ എന്ന് അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കഴിഞ്ഞിട്ടും ക്വാറന്റൈന്‍ കഴിയാത്ത യുവജന സംഘടനയായി ഡി വൈ എഫ് ഐ മാറിയെന്നും ഫിറോസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എകെഎം അശ് റഫ് എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് അശ് റഫ് എടനീര്‍, കലട്ര അബ്ദുല്‍ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: PK Firos Criticized LDF Govt, Kasaragod, News, Inauguration, March, Muslim-youth-League, Kerala, Politics.