Follow KVARTHA on Google news Follow Us!
ad

Laser Attack | 'ഫിലിപീന്‍സ് കോസ്റ്റ് ഗാര്‍ഡുകള്‍ക്ക് നേരെ ചൈന ലേസര്‍ ആക്രമണം നടത്തി'; താല്‍ക്കാലികമായി കാഴ്ച നഷ്ടമായെന്ന് റിപോര്‍ട്

Philippine Coast Guard says Chinese ship aimed laser at one of its vessels#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഹോങ്കോങ്: (www.kvartha.com) ഫിലിപീന്‍സിന്റെ കോസ്റ്റ് ഗാര്‍ഡുകള്‍ക്ക് നേരെ ചൈന ലേസര്‍ ആക്രമണം നടത്തിയതായി ആരോപണം. ഫെബ്രുവരി ആറിന് തെക്കന്‍ ചൈന കടലിലെ സെകന്‍ഡ് തോമസ് ഷോള്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് സംഭവം. ലേസര്‍ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി കാഴ്ച നഷ്ടമായെന്നാണ് റിപോര്‍ട്. 

ഫിലിപീന്‍സിന്റെ ബിആര്‍പി മലാപാസ്‌കുവ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. പച്ച ലേസര്‍ വെളിച്ചം രണ്ട് തവണ കപ്പിലുണ്ടായിരുന്നവര്‍ക്ക് നേരെയുതിര്‍ത്തെന്നാണ് ആരോപണം. ലേസര്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഫിലിപീന്‍സ് കോസ്റ്റ് ഗാര്‍ഡ് അവരുടെ ഫേസ്ബുക് പേജില്‍ പങ്കുവച്ചു. 

News,World,international,Ship,attack,Complaint,Allegation,Facebook,Philippines,China, Philippine Coast Guard says Chinese ship aimed laser at one of its vessels


പ്രദേശത്തുണ്ടായിരുന്ന സായുധ സംഘത്തിന് ഭക്ഷണവും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് ഫിലിപീന്‍സ് കോസ്റ്റ് ഗാര്‍ഡുകള്‍ സഞ്ചരിച്ച കപ്പലിനുനേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇതിന് പുറമേ ചൈനീസ് കപ്പല്‍ 150 യാര്‍ഡ് അടുത്തെത്തുകയും മറ്റു ചില ആക്രമണങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്‌തെന്ന് ഫിലിപീന്‍സ് കോസ്റ്റ് ഗാര്‍ഡ് ആരോപിച്ചു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയാറായില്ലെന്നാണ് വിവരം. 

Keywords: News,World,international,Ship,attack,Complaint,Allegation,Facebook,Philippines,China, Philippine Coast Guard says Chinese ship aimed laser at one of its vessels

Post a Comment