Pet Dog | തൊണ്ടയ്ക്കുള്ളില്‍ തയ്യല്‍ സൂചി കുടുങ്ങി ഭക്ഷണം പോലും കഴിക്കാനാവാതെ വളര്‍ത്തുനായ; ഒടുവില്‍ അനസ്തേഷ്യ നല്‍കി ചികിത്സ

 




തിരുവനന്തപുരം: (www.kvartha.com) തൊണ്ടയ്ക്കുള്ളില്‍ തയ്യല്‍ സൂചി കുടുങ്ങി ഭക്ഷണം പോലും കഴിക്കാനാവാതെ വളര്‍ത്തുനായയ്ക്ക് ഒടുവില്‍ അനസ്തേഷ്യ നല്‍കി ചികിത്സ. കിളിമാനുര്‍ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയന്‍ ഇനത്തില്‍പെട്ട ഒന്നര വയസുളള 'യൂക്കോ' എന്ന വളര്‍ത്തുനായയാണ് അബദ്ധത്തില്‍ തയ്യല്‍ സൂചി വിഴുങ്ങിയത്. നായ ആഹാരം കഴിക്കാന്‍ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് നായ അസ്വസ്ഥത പ്രകടിപ്പിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. കടുത്ത വേദന മൂലം അവശനായ നായ രണ്ടു ദിവസം ആയിട്ടും ഭക്ഷണം കഴിക്കാതെ വന്നതോടെ പന്തികേട് തോന്നിയ വീട്ടുകാര്‍ എന്തുചെയ്യണമെന്ന് അറിയാതെ വിദഗ്ധരുടെ സേവനം തേടുകയായിരുന്നു. 

തുടര്‍ന്ന് കിളിമാനുരീലെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തിരുന്നു. എന്നാല്‍ നായയുടെ നിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് സുകുമാരപിളളയും മകള്‍ ലക്ഷ്മിയും ചേര്‍ന്ന് യൂക്കോയെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. 

Pet Dog | തൊണ്ടയ്ക്കുള്ളില്‍ തയ്യല്‍ സൂചി കുടുങ്ങി ഭക്ഷണം പോലും കഴിക്കാനാവാതെ വളര്‍ത്തുനായ; ഒടുവില്‍ അനസ്തേഷ്യ നല്‍കി ചികിത്സ


തുടര്‍ച്ചയായി ഛര്‍ദിക്കുന്നതിനെ തുടര്‍ന്ന് വെറ്റിനറി സര്‍ജന്‍ ഡോ. എ കെ അഭിലാഷ് നായയ്ക്ക് പ്രത്യേക ഇന്‍ജക്ഷന്‍ നല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ ചിത്ര, സഹായി അഖില്‍ എന്നിവരുടെ നേത്യത്വത്തില്‍ നായയെ ഉയര്‍ത്തി എക്സേറ എടുത്തതോടെ ചൂണ്ടുവിരല്‍ നീളത്തിലുളള തയ്യല്‍ സൂചി തൊണ്ടയില്‍ തറച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നായയ്ക്ക് അനസ്തേഷ്യ നല്‍കിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു. 

സുകുമാരപിളളയുടെ ഭാര്യ സ്മിത വീട്ടില്‍ തുണി തയ്ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ തറയില്‍ വീണ സൂചി അബദ്ധത്തില്‍ നായയുടെ ഉളളില്‍ പോയിരിക്കാമെന്നാണ് നിഗമനം. സൂചി പുറത്തെടുത്തതിന് പിന്നാലെ വൈകിട്ടോടെ നായ ആഹാരം കഴിക്കാന്‍ തുടങ്ങിയെന്ന് ഉടമ സുകുമാരപിളള വിശദമാക്കി. 

Keywords:  News,Kerala,State,Thiruvananthapuram,Animals,Dog,Health,Doctor,help,Local-News, Pet dog swallows tailoring needle and stucks in neck for days doctors saves

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia