Follow KVARTHA on Google news Follow Us!
ad

Madani | പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു; വിശ്രമം ആവശ്യം, സന്ദര്‍ശകര്‍ക്ക് വിലക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Politics,hospital,Treatment,Abdul-Nasar-Madani,National,
ബെംഗ്ലൂറു: (www.kvartha.com) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബെംഗ്ലൂറിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅദ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയില്‍ ഒന്‍പത് മാസം മുന്‍പുണ്ടായ പക്ഷാഘാതത്തിന്റെ തുടര്‍ചയായുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

PDP Chairman Abdul Nasser Madani discharged hospital, Bangalore, News, Politics, Hospital, Treatment, Abdul-Nasar-Madani, National

ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപി ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല, സന്ദര്‍ശകരെ പൂര്‍ണമായി വിലക്കി കൊണ്ടുള്ള വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: PDP Chairman Abdul Nasser Madani discharged hospital, Bangalore, News, Politics, Hospital, Treatment, Abdul-Nasar-Madani, National.

Post a Comment