Suicide | പയ്യാവൂരില്‍ വീട്ടമ്മയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി; വീടും പൂര്‍ണമായി കത്തിനശിച്ചു
Feb 18, 2023, 17:45 IST
ശ്രീകണ്ഠാപുരം: (www.kvartha.com) പയ്യാവൂരില്‍ വീട്ടമ്മയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. തീപ്പിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. രാവിലെയോടെയാണ് പരിസരവാസികളെ നടുക്കിയ സംഭവം.
വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇരിട്ടിയില്‍ നിന്ന് രണ്ടു യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യ ഘട്ടത്തില്‍ വീട് മാത്രമാണ് അഗ്‌നിക്കിരയായതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് വീട്ടിനകത്ത് സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News,Kerala,State,Death,Obituary,Suicide,Police,Case,Local-News, Payyavoor: Housewife commit suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.