പത്തനംതിട്ട: (www.kvartha.com) ബസ് കാത്തുനിന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. തിരുവല്ല കുന്നന്താനത്താണ് സംഭവം. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈകില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണമെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളാണ് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈകില്‍ കാലുവച്ചത്. ഈ സമയത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ അഭിലാഷ് എത്തി വിദ്യാര്‍ഥികളുമായി തര്‍ക്കത്തിലേര്‍പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മടങ്ങിപ്പോയി പേനാക്കത്തിയുമായി തിരിച്ചെത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Keywords: News,Kerala,State,Pathanamthitta,attack,Children,Students,Accused, Pathanamthitta: Students attacked at Thiruvalla for stepping on bike