Follow KVARTHA on Google news Follow Us!
ad

Investigation | 'ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അടിച്ച് കൊന്നു; മൃതദേഹം തോളില്‍ ചുമന്ന് കനാലില്‍ തള്ളി'; കലഞ്ഞൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതോടെ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Pathanamthitta Kalanjoor Anandhu murder investigations#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പത്തനംതിട്ട: (www.kvartha.com) കലഞ്ഞൂര്‍ കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതോടെ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. 

കോന്നി ഡിവൈഎസ്പി കെ ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീകുമാറിനെ (37) പിടികൂടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാര്‍, എസ്ഐമാരായ ദിജേഷ്, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

പൊലീസ് പറയുന്നത്: അനന്തുവിനെ കാണാനില്ലെന്ന പരാതി കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ടായത്. കുളത്തുമണ്ണില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ബുധനാഴ്ച രാത്രി സാഹസികമായാണ് പൊലീസ് പിടി കൂടിയത്. വ്യാഴാഴ്ച രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

News,Kerala,State,Pathanamthitta,Crime,Case,Accused,Police,Killed,police-station,Top-Headlines, Pathanamthitta Kalanjoor Anandhu murder investigations


മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു. സുഹൃത്തുക്കള്‍ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൂന്ന് തവണ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചതായി പ്രതി പൊലീസിന് മൊഴി നല്‍കി. ആടിനെ കെട്ടാന്‍ ഉപയോഗിച്ചിരുന്ന കമ്പിവടി നേരത്തെ തന്നെ സംഭവ സ്ഥലത്ത് ശ്രീകുമാര്‍ ഒളിപ്പിച്ചിരുന്നു.

തുടര്‍ന്ന് കുറെ ദൂരം തോളില്‍ ചുമന്ന ശേഷം വലിച്ചിഴച്ചാണ് മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെയുള്ള കനാലില്‍ ഉപേക്ഷിച്ചത്. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന സൂചനയാണ് പൊലീസിന് പിടിവള്ളിയായത്. ശ്രീകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Keywords: News,Kerala,State,Pathanamthitta,Crime,Case,Accused,Police,Killed,police-station,Top-Headlines, Pathanamthitta Kalanjoor Anandhu murder investigations

Post a Comment