SWISS-TOWER 24/07/2023

Pathaan | 17 ദിവസം കൊണ്ട് പത്താന്‍ നേടിയത് 901 കോടി; ഇത് ചരിത്രനേട്ടം

 


ADVERTISEMENT

മുംബൈ: (www.kvartha.com) ബോക്‌സോഫീസ് റെകോര്‍ഡുകള്‍ മറി കടന്ന് ശാറൂഖ് ഖാന്റെ പത്താന്‍ തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് 17 ദിവസം കൊണ്ട് തന്നെ 901 കോടി നേടി ചിത്രം 900 കോടി ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തു. യഷ് രാജ് ഫിലിംസാണ് സമൂഹ മാധ്യ പേജിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.

അടുത്തു തന്നെ ചിത്രം 1000 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തിയ പത്താന്‍ 558 കോടിയാണ് ഇന്‍ഡ്യയില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. 343 കോടിയാണ് ഓവര്‍സീസ് കലക്ഷന്‍. അടുത്ത വാരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ചിത്രം 1000 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Pathaan | 17 ദിവസം കൊണ്ട് പത്താന്‍ നേടിയത് 901 കോടി; ഇത് ചരിത്രനേട്ടം

അഞ്ചു വര്‍ഷത്തിന് ശേഷം പുറത്ത് വരുന്ന ശാറൂഖ് ചിത്രമാണ് പത്താന്‍. റിലീസ് ചെയ്യുന്നതിന് മുമ്പ് ഒട്ടേറെ വിവാദം ഉയര്‍ന്നിരുന്നുവെങ്കിലും ആരാധകര്‍ ഇരുകയ്യോടെയും ചിത്രത്തെ സ്വീകരിച്ചു. ദീപിക പദുകോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Keywords: Pathaan box office collection Day 17: Shah Rukh Khan’s blockbuster crosses Rs 900 crore mark, is Rs 1000 crore possible?, Mumbai, News, Cinema, Bollywood, Sharukh Khan, Theater, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia