ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി 8.30ന് ആണ് ധാകയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 59 വയസുകാരനായ ബംഗ്ലാദേശ് പൗരന് യാത്രാ മധ്യേ ഹൃദയാഘാതം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ഇതോടെ ഏറ്റവും അടുത്തുള്ള കറാചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാന്‍ഡിങിന് ശേഷം മെഡികല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചത്.
മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഫ്‌ളൈ ദുബൈ അധികൃതര്‍ അറിയിച്ചു.
Keywords: Passenger aboard Dubai-Dhaka flight died of heart attack while landing in Karachi, Dubai, News, Dead, Passenger, Flight, Gulf, World.