Follow KVARTHA on Google news Follow Us!
ad

Salary | സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീചര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Salary,Increased,Teachers,Kerala,
തിരുവനന്തപുരം: (www.kvartha.com) സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീചര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. ശമ്പള വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ 2022 നവംബര്‍ മുതല്‍ നടപ്പിലാക്കും. സ്‌പെഷ്യസ്റ്റ് ടീചര്‍മാര്‍ക്ക് നിലവില്‍ വേതനമായി നല്‍കിയിരുന്നത് 10,000 രൂപയും ആ തുകയുടെ 12% ഇപിഎഫുമായിരുന്നു. ഇത് 13,400 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. 13,400 രൂപയുടെ 12% വരുന്ന 1608 രൂപ ഇപിഎഫ് (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കാനും തീരുമാനമായി.

Part time specialist teachers salary hike, Thiruvananthapuram, News, Salary, Increased, Teachers, Kerala

ഇപ്പോഴുണ്ടായ പ്രതിമാസ വര്‍ധനവ് 3400 രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കും. കൂടാതെ സ്‌പെഷ്യലിസ്റ്റ് ടീചര്‍ക്ക് പാര്‍ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനും തീരുമാനമായി.

ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീചര്‍മാര്‍ പരമാവധി രണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കണം. മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബിആര്‍സികളില്‍ പ്ലാന്‍ മീറ്റിങില്‍ പങ്കെടുക്കണം. ടീചര്‍മാരുടെ മറ്റു വിഷയങ്ങളെക്കുറിച്ച് മൂന്നു മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി പരിശോധിച്ച് നല്‍കുന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
 
Keywords: Part time specialist teachers salary hike, Thiruvananthapuram, News, Salary, Increased, Teachers, Kerala.

Post a Comment