Found Dead | പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

 




തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 
പരിയാരം കുണ്ടപാറ കോളനിയിലെ റോബി - സിന്ധു ദമ്പതികളുടെ മകന്‍ രോഹിത്ത് ജോയല്‍ (16) ആണ് മരിച്ചത്. 

പരിയാരം കെ കെ എന്‍ ഗവണ്‍മന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്. 

Found Dead | പ്ലസ് വണ്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍


സംസ്‌കാരം പോസ്റ്റുമോര്‍ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം നടക്കും. ഏക സഹോദരി പുണ്യ. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


Keywords: News,Kerala,State,Found Dead,Death,Obituary,Student,Local-News,pariyaram, Pariyaram: Plus One student found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia