SWISS-TOWER 24/07/2023

Complaint | 'ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി'; സിപിഎം ഗ്രാമപഞ്ചായത് അംഗത്തിന്റെ ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; വിവാദം

 


ADVERTISEMENT



കണ്ണൂർ: (www.kvartha.com) പാർടി സംസ്ഥാന സെക്രടറിയുടെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നതിനായി സിപിഎം ഗ്രാമപഞ്ചായത് അംഗം തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ ഇല്ലാത്ത അധികാരം പ്രയോഗിച്ചതായി ആക്ഷേപം. എംവി ഗോവിന്ദൻ കാസർകോട് മുതൽ നടത്തിയ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ പഞ്ചായത് മെമ്പർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആരും ഒഴിഞ്ഞു മാറരുതെന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത് ഒന്നാം വാർഡ് അംഗം സി സുചിത്ര ഓഡിയോ സന്ദേശം അയച്ചതായാണ് പരാതി.
Aster mims 04/11/2022

ജാഥയ്ക്ക് പോകാത്തവർക്ക് ജോലി നൽകണോയെന്ന കാര്യം ആലോചിക്കണ്ടി വരുമെന്നും ഇവർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. മയ്യിൽ പഞ്ചായത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വാട്സ് ആപ് ഗ്രൂപിലാണ് പഞ്ചായത് മെമ്പറുടെ ഭീഷണി സന്ദേശം വന്നതെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സി സുചിത്ര സിപിഎം സംസ്ഥാന സെക്രടറി ഗോവിന്ദൻ മാസ്റ്ററുടെ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ തൊഴിലാളികളോടും ശബ്ദ സന്ദേശത്തിലൂടെ  ആഹ്വാനം ചെയ്തത്.

വരാൻ അസൗകര്യമുള്ളവർ തന്നെ നേരിട്ട് വിളിക്കണം. അവർക്കുള്ള മറുപടി നേരിട്ട് നൽകും. മറ്റു വാർഡുകളിൽ നിന്ന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ലീവെടുത്താണ് പരിപാടിക്ക് പോകുന്നതെന്നും പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിൽ കേൾക്കാം. നേരത്തെ ഇരിക്കൂർ പഞ്ചായതിലെ പടിയൂരിലും ഇതിനു സമാനമായി തൊഴിലുറപ് പദ്ധതിയിലെ തൊഴിലാളികളെ കർഷക തൊഴിലാളി യുനിയൻ ജാഥയിൽ പങ്കെടുക്കാത്തതിന് പഞ്ചായത് അംഗം ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. 

Complaint | 'ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി'; സിപിഎം ഗ്രാമപഞ്ചായത് അംഗത്തിന്റെ ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; വിവാദം


ഇതിനെതിരെ ബിജെപിയും യൂത് കോൺഗ്രസും പടിയൂർ പഞ്ചായതിലേക്ക് പ്രതിഷേധ മാർച് ഉൾപെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. എന്നാൽ ആരെയും നിർബന്ധിച്ചു പരിപാടിയിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമില്ലെന്നും അല്ലാതെ തന്നെ ജനങ്ങൾ ഒഴുകി വരുന്നുണ്ടെന്നും സിപിഎം സെക്രടറി എംവി ഗോവിന്ദൻ  ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

Keywords:  News,Kerala,State,Kannur,CPM,Politics,Labours,Social-Media,party, Threat,Allegation, Panchayat member threaten workers: Complaint 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia