Follow KVARTHA on Google news Follow Us!
ad

Black flag | കരുതല്‍ തടങ്കലും ഫലം കണ്ടില്ല; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട് വീണ്ടും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; ഒരാള്‍ കസ്റ്റഡിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Politics,Chief Minister,Pinarayi-Vijayan,Black Flag,Kerala,
പാലക്കാട്: (www.kvartha.com) പ്രതിഷേധം ഭയന്ന് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട് വീണ്ടും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന ചാലിശേരിയിലാണ് പ്രതിഷേധം നടന്നത്.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി പാലക്കാട് ജില്ലയിലെത്തിയത്. റോഡ് മാര്‍ഗം യാത്ര ഒഴിവാക്കി കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട് എത്തിയത്.

Palakkad : Youth Congress workers wave black flags at Kerala CM, Palakkad, News, Politics, Chief Minister, Pinarayi-Vijayan, Black Flag, Kerala

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃത്താലയിലെ യൂത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. പൊലീസ് കരുതല്‍ തടങ്കലിലാക്കിയ യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി എകെ ഷാനിബ്യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി എകെ ശാനിബ് അടക്കം മൂന്നു പേരെയാണ് ചാലിശേരി പൊലീസ് നേരത്തെ കരുതല്‍ തടങ്കലിലാക്കിയത്.

രാവിലെ വീട്ടില്‍ നിന്നാണ് ശാനിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചാലിശേരി സ്റ്റേഷനിലെത്തിച്ചത്. കൂടാതെ, മറ്റ് നേതാക്കളായ കെപിഎം ശെരീഫ്, സലിം, അസീസ് എന്നിവരെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയെന്നാണ് വിവരം. രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയ വീഡിയോ ശാനിബ് ഫേസ്ബുക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു.

മഹാരാജാവ് തൃത്താല സന്ദര്‍ശിക്കുന്നതിനാല്‍ യൂത് കോണ്‍ഗ്രസുകാര്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമാണെന്ന് ശാനിബ് പറഞ്ഞു. രാവിലെ വീടിന് പുറത്ത് പൊലീസുകാരും വാഹനവുമാണ് കണ്ടത്. കോടതി എതിര്‍ത്ത കരുതല്‍ തടങ്കല്‍ ഇപ്പോഴുമുണ്ടോ എന്നും ശാനിബ് ചോദിച്ചു. പൊലീസുകാര്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ശാനിബ് എഫ് ബി ലൈവില്‍ ആരോപിച്ചു.

പുറത്ത് ആയിരം പേര്‍ ഉള്ളപ്പോള്‍ എത്ര പേരെ നിങ്ങള്‍ക്ക് തടവില്‍ വയ്ക്കാനാവുമെന്ന് ശാനിബ് ഫേസ് ബുക് പോസ്റ്റില്‍ കുറിച്ചു. ജയിലറക്കുള്ളില്‍ എത്ര കാലം അടച്ചിട്ടാലും മഹാരാജാവിനെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ 20 യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

Keywords: Palakkad : Youth Congress workers wave black flags at Kerala CM, Palakkad, News, Politics, Chief Minister, Pinarayi-Vijayan, Black Flag, Kerala.

Post a Comment