Follow KVARTHA on Google news Follow Us!
ad

Marriage | വാലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹം; പൊള്ളുന്ന ജീവിതയാത്രകള്‍ താണ്ടി ട്രാന്‍സ്‌ജെന്‍ഡറുകളായ രിശാനയും പ്രവീണ്‍ നാഥും വിവാഹിതരായി

Palakkad: Transgenders Praveen Nath and Rishana Aishu got married on Valentines Day #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) പൊള്ളുന്ന ജീവിതയാത്രകള്‍ താണ്ടി ട്രാന്‍സ്‌ജെന്‍ഡറുകളായ രിശാന ആഈശയും പ്രവീണ്‍ നാഥും പ്രണയ ദിനത്തില്‍ വിവാഹിതരായി. കേരളത്തിലെ ആദ്യ ട്രാന്‍സ് മാന്‍ ബോഡി ബില്‍ഡറും മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥും മിസ് മലബാര്‍ ആയ രിശാന ആഈശയും തമ്മിലുള്ള വിവാഹമാണ് പാലക്കാട് നടന്നത്. ചടങ്ങില്‍ ട്രാന്‍സ് വിഭാഗത്തിലെ നിരവധി പേര്‍ പങ്കെടുത്തു. 

കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചൊവ്വാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു വിവാഹം.

ഏറെ നാളത്തെ പ്രണയത്തിന്റെ തുടര്‍ചയായാണ് വിവാഹം. സ്വത്വം വെളിപ്പെട്ടുത്തിയ കാലം മുതല്‍ ഈ നിമിഷം വരെ നിരന്തരം വെല്ലുവിളികളിലൂടെ കടന്നു പോകുന്ന രണ്ടു വ്യക്തികളാണ് ഇരുവരും. തുടക്കത്തില്‍ എതിര്‍ത്ത വീട്ടുകാരും ഒടുവില്‍ അംഗീകരിച്ചതോടെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂരിലെ ഒരു സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. 

പെണ്ണുടലില്‍ നിന്ന് ആണ്‍ ശരീരത്തിലേയ്ക്കുള്ള പൊള്ളുന്ന യാത്രയാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ നാഥിന്റേത്. പലതവണ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴും തനിലെ കഴിവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രവീണ്‍. ബോഡി ബില്‍ഡിങ്ങിലേക്കും മിസ്റ്റര്‍ കേരളയിലേയ്ക്കും പ്രവീണ്‍ എത്തിയത് ആകസ്മികമായിട്ടായിരുന്നു. 

News,Kerala,State,palakkad,Love,Marriage,Top-Headlines,Latest-News, Trending,Valentine's-Day, Palakkad: Transgenders Praveen Nath and Rishana Aishu got married on Valentines Day


എറണാകുളത്ത് പഠിക്കുമ്പോള്‍ ഫിറ്റ്‌നസിനായി മാത്രം വ്യായാമശാലയില്‍ പോകുന്ന പതിവേ ഉണ്ടായിരുന്നുള്ളൂ. വ്യായാമശാലയിലും അത്ര നല്ല നോട്ടങ്ങള്‍ അല്ല പ്രവീണ്‍ നേരിട്ടത്. എന്നാല്‍ തൃശൂരില്‍ എത്തിയപ്പോള്‍ താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം ആണ് പ്രവീണിന്റെ ജീവിതം മാറ്റി മറിച്ചത്

കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. അഭിനയത്തിലും ഒരു കൈ നോക്കിയ പ്രവീണിന് ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ട്രാന്‍സ് വുമണും മലപ്പുറം കാരിയുമായ റിശാന പ്രവീണിനൊപ്പം ഇനിയുണ്ടാകും. രണ്ട് വര്‍ഷത്തെ ഇവരുടെ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. 

Keywords: News,Kerala,State,palakkad,Love,Marriage,Top-Headlines,Latest-News, Trending,Valentine's-Day, Palakkad: Transgenders Praveen Nath and Rishana Aishu got married on Valentines Day 

Post a Comment