പാലക്കാട്: (www.kvartha.com) കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രാജേന്ദ്രന്‍(48) എന്നയാളുടെ വീട്ടില്‍ നിന്നാണ് 60 ചാക്കുകളിലും 18 പെട്ടികളിലുമായി വില്‍പനയ്ക്ക് വേണ്ടി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി ഏഴരയോടെ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. കരുമത്തില്‍പാടം സ്വദേശിയായ രാജേന്ദ്രന്‍ മൂന്ന് മാസം മുന്‍പാണ് ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വന്നു പോകുന്നതായി സമീപവാസികളുടെ സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
ആറുമാസം മുന്‍പ് ഇയാള്‍ ചിറ്റൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും സമാന രീതിയില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് തമിഴ്‌നാട്ടില്‍ ജാമ്യമില്ലാവകുപ്പാണ് ചുമത്തുക. എന്നാല്‍ കേരളത്തില്‍ കേസെടുത്ത ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. ഇക്കാരണത്താലാണ് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.
Keywords: News,Kerala,State,palakkad,Police,Seized,Local-News, Palakkad: Prohibited tobacco products seized from house