പാലക്കാട്: (www.kvartha.com) ഒരു കോടി കുഴല്‍പ്പണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: ഇരുവരും പണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. രാവിലെ നാലരയ്ക്ക് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഐലന്‍ഡ് എക്‌സ്പ്രസിലാണ്, രേഖകള്‍ ഇല്ലാത്ത പണം കടത്തിയത്. ഒരു കോടി, രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
ബെംഗ്‌ളൂറില്‍ നിന്ന് കായംകുളത്തേക്കായിരുന്നു ഇവരുടെ യാത്ര. ജെനറല്‍ കംപാര്‍ട്‌മെന്റിലായിരുന്നു തുണിയില്‍ പൊതിഞ്ഞ് ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാനാണ് ഈ വിദ്യ. മുമ്പും പണം കടത്തിയിട്ടുണ്ട് എന്നാണ് ഇരുവരുടെയും മൊഴി. തുടര്‍ അന്വേഷണത്തിനായി കേസ്, ആദായ നികുതി വകുപ്പിന് കൈമാറി.
Keywords: News,Kerala,State,palakkad,Local-News,Seized,Police,Arrest,Crime, Palakkad: One crore hawala money seized