Students Missing | 'വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയില്ല'; ഒറ്റപ്പാലത്ത് 4 ആണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം
Feb 23, 2023, 16:24 IST
പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് നാല് സ്‌കൂള്‍ കുട്ടികളെ കാണാതായെന്ന് പരാതി. എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളെയാണ് കാണാതായത്. കുട്ടികളെ കാണാതായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം നടത്തുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയതെന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും അതിനിടെ സ്റ്റേഷനിലുണ്ടായിരുന്ന ചിലരാണ് കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് കണ്ടതായി പറഞ്ഞതായും പൊലീസ് അറിയിച്ചു.
വാളയാറിലേക്കുള്ള ടികറ്റെടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല.
സ്‌കൂള്‍ വേഷത്തിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി ബാഗില്‍ മാറാന്‍ വേറെ വസ്ത്രം കരുതിയിരുന്നോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും കുട്ടികള്‍ ട്രെയിന്‍ കയറാതെ, മറ്റെവിടെയെങ്കിലും പോയോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,palakkad,Missing,Students,Investigates,Police,Local-News, Palakkad: Four school children went missing in Ottapalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.