Follow KVARTHA on Google news Follow Us!
ad

Mahout Injured | പാലക്കാട് ഉത്സവത്തിനിടെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു; പാപ്പാന് ഗുരുതര പരുക്ക്

Palakkad: Elephant Thechikottukavu Ramachandran creates ruckus #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) പാടൂര്‍ വേലക്കിടെ ആന വിരണ്ടോടി ഉത്സവപറമ്പില്‍ ഏറെനേരം പരിഭ്രാന്തി പരത്തി. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനയുടെ കാലുകള്‍ക്കിടയില്‍പെട്ട് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News,Kerala,State,palakkad,Festival,Religion,Elephant,Injured,hospital,Local-News, Palakkad: Elephant Thechikottukavu Ramachandran creates ruckus


എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷമാണ് ബഹളത്തിനിടെ ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതില്‍ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്. 

Keywords: News,Kerala,State,palakkad,Festival,Religion,Elephant,Injured,hospital,Local-News, Palakkad: Elephant Thechikottukavu Ramachandran creates ruckus 

Post a Comment