പാലക്കാട്: (www.kvartha.com) പുതുശേരിയില്‍ ഉത്സവത്തിനിടെ എഴുന്നള്ളത്തിനെത്തിച്ച ആന വിരണ്ടോടി. രണ്ടു മണിക്കൂറിലേറെ കനത്ത ആശങ്കയാണ് പുതുശേരിയില്‍ നിലനിന്നത്. പുതുശേരി കുടുംബ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ആന വിരണ്ടത്.
ക്ഷേത്രവളപ്പില്‍ വിരണ്ട ആന നേരെ ദേശീയപാതയിലേക്ക് ഓടി കയറി ആദ്യം പാലക്കാട് ഭാഗത്തേക്ക് ഓടി. പിന്നീട് വാഹനങ്ങളുടെ നിര കണ്ട് വാളയാര്‍ ഭാഗത്തേക്ക് തിരിഞ്ഞോടുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഒന്നര മണിക്കൂറിലേറെ വാഹന ഗതാഗതം തടസപ്പെട്ടു.
കാറുള്‍പെടെ ചെറു വാഹനങ്ങള്‍ക്ക് ഇടയിലൂടെ ആന ഓടിയത് പ്രദേശത്ത് വന്‍ ആശങ്കയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങി ഓടുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ ദേശീയപാതയിലൂടെ ഏറെനേരം ഓടിയ ആനയെ പിന്നീട് തളച്ചു.
Keywords: News,Kerala,State,palakkad,Elephant,Festival,Temple,Traffic,Road,Local-News, Religion, Palakkad: Elephant creates panic