Bee Attack | ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്
Feb 15, 2023, 16:39 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) കൊല്ലങ്കോട് ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം. പാലക്കോട്ടില്‍ പഴനി(74) ആണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കൊല്ലങ്കോട് സ്വദേശികളായ സുന്ദരന്‍, സതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയുും കൊല്ലങ്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

വീടിന് സമീപത്തെ ഹോടെലിലേക്ക് പോകുമ്പോഴാണ് പഴനിയെ തേനീച്ച ആക്രമിച്ചത്. ഉടനെ കൊല്ലങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
Keywords: News,Kerala,State,attack,died,Obituary,Local-News,Injured, Treatment, hospital,Palakkad: Elder man died in bee attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.