Killed | പാലക്കാട് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍
Feb 25, 2023, 08:17 IST
പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയദേവന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിലിടപ്പെട്ടപ്പോഴാണ് ശ്രീജിത്തിന് കുത്തേറ്റത്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീജിത്തിന്റെ അയല്‍വാസിയായ ജയദേവന്‍ സ്ഥിരം മദ്യപാനിയാണ്. സംഭവദിവസം ജയദേവന്‍ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. പ്രായമായ അമ്മയെ അടക്കം ജയദേവന്‍ മര്‍ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനിടെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ശ്രീജിത്ത് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,palakkad,Custody,Police,DYFI,Injured,Crime,Killed,Clash,Local-News, Palakkad: DYFI leader killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.