Follow KVARTHA on Google news Follow Us!
ad

Cow Killed | പാലക്കാട് ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു

Palakkad: Cow killed by Wild Elephant #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) ധോണിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കരുമത്താന്‍ സ്വദേശി ജിജോ തോമസിന്റെ പശുവാണ് കൊല്ലപ്പെട്ടത്. ലിജോയുടെ വീട്ടിലെത്തിയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. 

ആനകള്‍ പശുവിനെ ആക്രമിക്കുന്നത് കണ്ട വീട്ടുകാര്‍ ബഹളംവെച്ചപ്പോള്‍ ആനക്കൂട്ടം തിരികെ പോവുകയായിരുന്നു. ഒരു കുട്ടിയാന ഉള്‍പെടെ മൂന്ന് കൂട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

News,Kerala,State,palakkad,Local-News,Animals,Killed,Cow,Wild Elephants,Elephant,Elephant attack, Palakkad: Cow killed by Wild Elephant


വൈദ്യുതി വേലി തകര്‍ത്താണ് ആനകള്‍ കാടിറങ്ങിയത്. അവ സംഘം ചേര്‍ന്ന് പശുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധോണി എന്ന പി ടി ഏഴാമന്‍ കാട്ടാനയെ കൂട്ടിലാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം റിപോര്‍ട് ചെയ്യുന്നത്. 

Keywords: News,Kerala,State,palakkad,Local-News,Animals,Killed,Cow,Wild Elephants,Elephant,Elephant attack, Palakkad: Cow killed by Wild Elephant 

Post a Comment